

ഹൈദരാബാദ്: ഹൈദരാബാദിൽ 81-കാരനായ വയോധികനെ 'ഡിജിറ്റൽ അറസ്റ്റ്' (Digital Arrest Scam) ഭീഷണിയിൽ കുടുക്കി 7 കോടിയോളം രൂപ തട്ടിയെടുത്തു. ഒക്ടോബറിൽ തുടങ്ങിയ തട്ടിപ്പിലൂടെ രണ്ടു മാസമെടുത്താണ് സൈബർ ക്രിമിനലുകൾ ഇദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവൻ കവർന്നത്. മുംബൈയിൽ നിന്ന് ബാങ്കോക്കിലേക്ക് അയച്ച പാഴ്സലിൽ ലഹരിമരുന്നും പാസ്പോർട്ടും കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം.
കൊറിയർ കമ്പനി പ്രതിനിധിയെന്നും പിന്നീട് മുംബൈ പോലീസ് ഉദ്യോഗസ്ഥനെന്നും പരിചയപ്പെടുത്തിയ തട്ടിപ്പുകാർ, വയോധികനെതിരെ ലഹരിക്കടത്ത്, ഭീകരവാദ ബന്ധം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചു. 'ഡിജിറ്റൽ അറസ്റ്റ്' ആണെന്നും പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തി ഇദ്ദേഹത്തെ സമ്മർദ്ദത്തിലാക്കി. സാമ്പത്തിക പരിശോധനയുടെ പേരിലായിരുന്നു പണം തട്ടിയത്. തന്റെ മ്യൂച്വൽ ഫണ്ടുകളും സ്ഥിരനിക്ഷേപങ്ങളും പിൻവലിച്ച് ഇദ്ദേഹം 7.12 കോടി രൂപ തട്ടിപ്പുകാർക്ക് കൈമാറി. ഡിസംബർ അവസാനം കേസ് അവസാനിപ്പിക്കാൻ 1.2 കോടി രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് വയോധികന് സംശയം തോന്നിയത്. തുടർന്ന് വാർത്തകൾ ശ്രദ്ധിച്ചപ്പോഴാണ് താൻ വലിയൊരു ചതിക്കുഴിയിൽ വീണതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്.
An 81-year-old man in Hyderabad was duped of approximately 7 crore rupees in a sophisticated "digital arrest" scam lasting over two months. Fraudsters posing as courier officials and Mumbai police threatened him with fake drug trafficking and money laundering charges to extort his life savings. The victim realized he was being scammed only when the criminals demanded an additional 1.2 crore rupees to "close the case."