കൊച്ചിയിലെ ബാങ്കുകളിൽ ബോംബ് ഭീഷണി: പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല | Bomb threat

സിപിഐ മാവോയിസ്റ്റ് എന്ന പേരിലാണിത്
Bomb threat at banks in Kochi, Nothing found during inspection
Updated on

കൊച്ചി: നഗരത്തിലെ സിറ്റി യൂണിയൻ ബാങ്കിന്റെ രണ്ട് ശാഖകളിൽ ബോംബ് ഭീഷണി. എറണാകുളം പള്ളിമുക്ക്, ഇടപ്പള്ളി മാമംഗലം എന്നീ ബ്രാഞ്ചുകളിലാണ് ഇന്ന് രാവിലെ ഭീഷണി സന്ദേശം ലഭിച്ചത്. സിപിഐ മാവോയിസ്റ്റ് എന്ന സംഘടനയുടെ പേരിലാണ് സന്ദേശം എത്തിയതെന്ന് പോലീസ് അറിയിച്ചു.(Bomb threat at banks in Kochi, Nothing found during inspection)

ബാങ്കുകളുടെ വിവിധ ഭാഗങ്ങളിലായി അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് സ്ഫോടനം നടക്കുമെന്നുമായിരുന്നു ഓഫീസുകളിലേക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നത്. ഭീഷണിയെത്തുടർന്ന് ബാങ്ക് ജീവനക്കാരും ഇടപാടുകാരും പരിഭ്രാന്തരായി.

വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും രണ്ട് ശാഖകളിലും വിപുലമായ പരിശോധന നടത്തുകയും ചെയ്തു. സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഭീഷണി സന്ദേശം വ്യാജമാണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നു. അടുത്ത കാലത്തായി ഹൈക്കോടതി, നിയമസഭ, വിവിധ സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ എത്തുന്നത് പതിവായിട്ടുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങൾ പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com