അമേരിക്കയിൽ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്നു: പ്രതി തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ | Murder

ക്രൂരമായ കൊലപാതകം ആണ് പ്രതി നടത്തിയത്
അമേരിക്കയിൽ യുവതിയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് കടന്നു: പ്രതി തമിഴ്‌നാട്ടിൽ നിന്ന് പിടിയിൽ | Murder
Updated on

ചെന്നൈ: അമേരിക്കയിലെ മെറിലാൻഡിൽ ഇന്ത്യൻ വംശജയായ നികിത റാവു ഗോദിശാലയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് കടന്ന പ്രതി അർജുൻ ശർമ്മയെ ഇന്റർപോൾ പിടികൂടി. തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ യു.എസ് ഫെഡറൽ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ അധികൃതർ സംയുക്തമായാണ് അറസ്റ്റ് ചെയ്തത്.(Man murders woman and flees to India from US, gets arrested in Tamil Nadu)

ജനുവരി രണ്ടിന് അർജുൻ ശർമ്മ തന്നെയാണ് തന്റെ മുൻ കാമുകിയായ നികിതയെ കാണാനില്ലെന്ന് ഹവാർഡ് കൗണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഡിസംബർ 31-ന് തന്റെ അപ്പാർട്ട്‌മെന്റിൽ വെച്ചാണ് യുവതിയെ അവസാനമായി കണ്ടതെന്നായിരുന്നു ഇയാൾ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞു.

ജനുവരി മൂന്നിന് അർജുൻ ശർമ്മയുടെ അപ്പാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയിലാണ് നികിതയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. ക്രൂരമായ ആക്രമണത്തിന് ഇരയായാണ് യുവതി മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.

മെറിലാൻഡിലെ 'വ്ഹേദ ഹെൽത്തിൽ' ഡാറ്റ ആൻഡ് സ്ട്രാറ്റജി അനലിസ്റ്റായി ജോലി ചെയ്തിരുന്ന നികിത അവിടെ തനിച്ചായിരുന്നു താമസം. ഡിസംബർ 31-ന് രാത്രി ഏഴ് മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം പ്രതിയെ ചോദ്യം ചെയ്യുന്നതോടെ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com