Times Kerala

യുവതിക്ക് നേരെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ പ്ര​ഫ​സ​ർ അ​റ​സ്റ്റി​ൽ
 

 
ക്രൈം
ക​ണ്ണൂ​ർ: 22 വ​യ​സു​കാ​രി​ക്ക് നേ​രേ ത​ളി​പ്പ​റ​മ്പി​ലെ വി​സ്മ​യ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ വ​ച്ച് ​ലൈംഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്രഫസർ അ​റ​സ്റ്റി​ൽ. പിടിയിലായത് പ​ഴ​യ​ങ്ങാ​ടി മാ​ടാ​യി എ​രി​പു​ര​ത്തെ ഇ​ഫ്തി​ക്ക​ർ അ​ഹ​മ്മ​ദ് (51) ആ​ണ്. ഇയാൾ കാസർഗോഡ് കേ​ന്ദ്ര​ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​റാണ്. സംഭവമുണ്ടായത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യിരുന്നു. പ്രതി വി​സ്മ​യ പാ​ർ​ക്കി​ൽ ഉ​ല്ലാ​സ​ത്തി​നെ​ത്തി​യ​ത് കു​ടും​ബ​സ​മേ​ത​മാ​ണ്. കു​ടും​ബ​സ​മേ​തം തന്നെയാണ് മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും എത്തിയത്. ഇഫ്തിക്കർ യുവതിയെ വേ​വ്പൂ​ളി​ൽ വ​ച്ച് കയറിപ്പിടിക്കുകയും തുടർന്ന് ഇവർ ബഹളം വയ്ക്കുകയും ചെയ്തു. ശേഷം പാർക്ക് അധികൃതരാണ് വിവരം പോലീസിലറിയിക്കുന്നത്. സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാരം കേസെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി രണ്ടു ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. 

Related Topics

Share this story