Times Kerala

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ വിദേശത്തേക്ക് നീങ്ങി പ്രതി രാഹുല്‍ പി ഗോപാലിനായുള്ള അന്വേഷണം 

 
രാഹുൽ
കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ വിദേശത്തേയ്ക്ക് രക്ഷപ്പെട്ട പ്രതി രാഹുലിനായുള്ള അന്വേഷണം വിദേശത്തേക്കും. ഇയാൾ നിലവിൽ സിംഗപ്പൂരിലേക്ക് കടന്നതായാണ് ലഭിക്കുന്ന വിവരം. കേരള പൊലീസ് ഇയാളെ കണ്ടെത്താനായി ഇൻറര്‍പോളിൻ്റെ സഹായം തേടും. കേസില്‍ യുവതിയുടെയും കുടുംബത്തിൻ്റെയും മൊഴി കണക്കിലെടുത്ത് കൂടുതൽ പേരെ പ്രതിചേർക്കുന്നതായിരിക്കും. നടപടികളിലേക്ക് കടന്നത് എ സി പി സാജു കെ അബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്. 

Related Topics

Share this story