Times Kerala

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുൽ ഒളിവിൽ, ഇന്ന് പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കും 

 
രാഹുൽ
കൊ​ച്ചി: പന്തീരാങ്കാവിൽ ന​വ​വ​ധു​വി​ന് ഭ​ർ​തൃ​വീ​ട്ടി​ൽ ക്രൂ​ര​മാ​യ മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ യുവതിയുടെ വീട്ടിലെത്തി ഇ​ന്ന് പോലീസ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. യു​വ​തി​യു​ടെ പി​താ​വി​നെ ഇക്കാര്യം ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ളി​ച്ച​റി​യി​ച്ചു. നേരിട്ടെത്തി വ​നി​താ ക​മ്മീ​ഷ​നും മൊ​ഴി​യെ​ടു​ക്കും. അതേസമയം പ്രതിയായ രാഹുൽ ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നു. ഇത് പന്തീരാങ്കാവ് പോലീസിൻ്റെ ഒത്താശയോടെയാണെന്നാണ് ആരോപണം. മു​ഖ്യ​മ​ന്ത്രി​ക്കും വ​നി​താ ക​മ്മീ​ഷ​നും റൂ​റ​ൽ എ​സ് പി ക്കും യു​വ​തി​യു​ടെ പി​താ​വ് ഹ​രി​ദാ​സ​ൻ പരാതി നൽകിയിരുന്നു. നടപടി ഈ പരാതിയുടെ അടിസ്ഥാനത്തിലാണ്. കൂടാതെ, സംഭവം നടന്ന പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ​നി​ന്നു യു​വ​തി​യു​ടെ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലേ​ക്ക് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല മാ​റ്റ​ണ​മെ​ന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. നിരന്തരം കോ​ഴി​ക്കോ​ട്ട് എ​ത്തി കേ​സ് കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​നു​ള്ള ബു​ദ്ധി​മു​ട്ട് പരിഗണനയിലെടുത്താണ് ഇത്. 

Related Topics

Share this story