Times Kerala

 പാലക്കാട് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയുടെ കാല് വെട്ടി

 
 പാലക്കാട് മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഉറങ്ങിക്കിടന്ന ഭാര്യയുടെ കാല് വെട്ടി
 പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയില്‍ മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഷോളയൂരിലെ തെക്കെ കടമ്ബാറ ഊരിലെ വീരമ്മയ്ക്കാണ് കാലില്‍ വെട്ടേറ്റത്. മദ്യപിച്ച്‌ വീട്ടിലെത്തിയെ ഭര്‍ത്താവ് ശെല്‍വനാണ് വീരമ്മയെ ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഭര്‍ത്താവ് ശെല്‍വന്‍ ആയുധം ഉപയോഗിച്ച്‌ വീരമ്മയുടെ കാലിന് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.ആക്രമണത്തില്‍ വീരമ്മയുടെ കാല്‍ അറ്റുതൂങ്ങിയ നിലയിലാണ്. അതെസമയം ഇരുവരും തമ്മില്‍ തർക്കം നില നിന്നുരുന്നതായി പ്രദേശവാസികള്‍ പറയുന്നു. കുടുംബ പ്രശ്നം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.ഗുരുതരമായി പരിക്കേറ്റ വീരമ്മയെ ആദ്യം കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി.  

Related Topics

Share this story