Times Kerala

 ഓപ്പറേഷന്‍ ആഗ്: ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പോലീസിന്റെ പ്രത്യേക പരിശോധന 

 
പോലീസ്
 തിരുവനന്തപുരം: ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പരിശോധന ശക്തമാക്കി പൊലീസ്. എ ഡിജിപി യുടെ നിർദ്ദേശം അനുസരിച്ച് 'ഓപ്പറേഷന്‍ ആഗ്' എന്ന പേരിലാണ് പോലീസ് പ്രത്യേക പരിശോധന നടത്തുന്നത്. പുലര്‍ച്ചെ തുടങ്ങിയ പരിശോധന തുടരുന്നു. സംസ്ഥാനത്ത് വ്യാപക പരിശോധനയാണ് നടക്കുന്നത്.കാപ്പ ചുമത്തിയ പ്രതികളെ പിടികൂടും. ‘ആഗ്’, ‘ഡി-ഹണ്ട്’ പദ്ധതികളുടെ ഭാഗമായാണ് പരിശോധന. തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. തിരുവനന്തപുരം സിറ്റി,റൂറൽ ഡിവിഷനുകളിൽ വ്യാപക പരിശോധന തുടരുകയാണ്.

Related Topics

Share this story