വീട്ടുമുറിയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി; തൃശൂരിൽ പ്ലസ് ടു വിദ്യാർഥിനി മരിച്ചു | Plus two student death

Burn injury
Updated on

തൃശൂർ: പെരുമ്പടപ്പ് ചിറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി പൊള്ളലേറ്റ് മരിച്ചു. ചിറവല്ലൂർ താണ്ടവളപ്പിൽ സജീവിൻ്റെ മകൾ സോന (17) ആണ് മരിച്ചത്. പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ വിദ്യാർഥിനിയാണ് സോന. തിങ്കളാഴ്ച വീട്ടിലെ മുകളിലത്തെ നിലയിലെ മുറിയിലാണ് സോനയ്ക്ക് പൊള്ളലേറ്റത്. ഈ സമയം മാതാപിതാക്കളും സഹോദരങ്ങളും വീട്ടിലുണ്ടായിരുന്നില്ല.

മുറിയിൽ നിന്ന് ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് സോനയെ ഉടൻ ആശുപത്രിയിലെത്തിച്ചത്. ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും നില വഷളായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷെർളിയാണ് സോനയുടെ മാതാവ്. ഷംന, സജ്‌ന എന്നിവർ സഹോദരങ്ങളാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com