Times Kerala

മൂര്‍ക്കനാട് ശിവക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരണപ്പെട്ടു

 
മൂര്‍ക്കനാട് ശിവക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരണപ്പെട്ടു
മൂര്‍ക്കനാട് ശിവക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരണപ്പെട്ടു. സംഭവത്തില്‍ ആറു പേര്‍ക്കാണ് കുത്തേറ്റത്. 

വെളത്തൂര്‍ മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന്‍ അക്ഷയ് (21) ആണ് മരണപ്പെട്ടത്. മൂര്‍ക്കനാട് ആലുംപറമ്പിലാണ് സംഭവം നടന്നത്.

ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം. കുത്തേറ്റവരുടെ പരിക്കു അതീവ ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

Related Topics

Share this story