Times Kerala

വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം; കളമശേരിയിൽ പൊലീസുകാരൻ അറസ്റ്റിലായി 

 
കോ­​ഴി­​ക്കോ­​ട്ട് ന­​വ­​വ­​ധു­​വി­​ന് ഭ​ര്‍­​ത്താ­​വി­​ന്‍റെ മ​ര്‍​ദ​നം; പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ പൊലീസുകാരൻ പിടിയിൽ. എറണാകുളം റൂറല്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരൻ വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പൊലീസ് പിടിയിലാക്കിയത്.
കളമശ്ശേരി കുസാറ്റ് കാംപസിന് അടുത്തായി ഇയാൾ വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പരാതി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് അനന്തനുണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. 

Related Topics

Share this story