കോഴിക്കോട്: നഗരത്തിലെ മൂന്നാലിങ്കലിൽ പിതാവിന്റെ കുത്തേറ്റ പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാസിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പിതാവ് അബൂബക്കർ സിദ്ദീഖ്, സഹോദരൻ മുഹമ്മദ് ജാബിർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Father and son in custody for stabbing another son in Kozhikode)
ലഹരിക്കടിമയായ യാസിൻ സ്ഥിരമായി തന്നെയും കുടുംബത്തെയും ആക്രമിക്കാറുണ്ടെന്നാണ് അബൂബക്കർ സിദ്ദീഖ് പോലീസിന് നൽകിയ മൊഴി. യാസിൻ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ താനും രണ്ടാമത്തെ മകൻ ജാബിറും ചേർന്ന് പ്രതിരോധിച്ചതാണെന്നും ഇതിനിടയിലാണ് പരിക്കേറ്റതെന്നുമാണ് പിതാവിന്റെ വിശദീകരണം.
യാസിൻ നിരന്തരം ശല്യം ചെയ്യുന്നതായും ആക്രമിക്കാൻ മുതിരുന്നതായും കാണിച്ച് സിദ്ദീഖ് നേരത്തെ തന്നെ പോലീസിൽ പരാതി നൽകിയിരുന്നു.