Times Kerala

നവവധുവിനെ ഭർത്താവ് മർദിച്ച സംഭവം: നിയമസഹായവും ആവശ്യമെങ്കിൽ കൗൺസിലിംഗും നൽകുമെന്ന് വീണാ ജോര്‍ജ്ജ്

 
വീണ
തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ഭർത്താവിന്റെ കയ്യിൽ നിന്ന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷം സംഘടിപ്പിക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍ യുവതിയുടെ ബന്ധുക്കളുമായി സംസാരിച്ചു.
 മാനസിക പിന്തുണ നൽകാൻ ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കും. നടന്നത് അത്യന്തം ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഈ സാമൂഹിക വിപത്തിനെതിരെ സമൂഹം ഒന്നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related Topics

Share this story