Times Kerala

 നെടുമുടിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; പ്രതി പോലീസ് പിടിയിൽ

 
dead
നെടുമുടിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതി പോലീസ് പിടിയിൽ. അസം സ്വദേശിയും കൊല്ലപ്പെട്ട ഹസീറയുടെ സുഹൃത്തുമായ സഹാ അലിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിയെ പോലീസ് പിടികൂടിയത്. റിസോർട്ടിൽ നിന്ന് കൊലപാതകം നടന്നുവെന്ന് വ്യക്തമാകുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

കൊലപാതകവുമായി ബന്ധപ്പെട്ട് ഹസീറയെ റിസോർട്ടിൽ എത്തിച്ച മലയാളിയായ ഏജന്റിനെയും ഹസീറയുടെ മകനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ നെടുമുടി പോലീസ്, ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Related Topics

Share this story