Times Kerala

ഡൽഹിയിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ ജീവനൊടുക്കി

 
crime
ന്യൂഡൽഹി: ഭാര്യയെ ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കി. മദ്യപനായ ഭർത്താവിൻ്റെ ശല്യം സഹിക്കാതെ മാറി താമസിച്ച യുവതിയെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളുടെ ആക്രമണത്തിൽ രക്ഷിക്കാൻ ശ്രമിച്ച അയൽവാസിക്കും പരിക്കേറ്റിട്ടുണ്ട്. ഡൽഹിയിലാണ് സംഭവം. ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചത് അമിതാഭ് അഹിർവാർ എന്ന 27കാരനാണ്. മദ്യപാനവും ചൂതാട്ടവും പതിവാക്കിയ ഭർത്താവിൽ നിന്ന് മാറി കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതവും തൊഴിലും ഉറപ്പാക്കാനായി 25കാരിയായ സീമ നാല് കുട്ടികളുമൊന്നിച്ച് ഡൽഹിയിലെത്തിയത്. ഇതിനിടയിൽ ഭാര്യയെ തിരഞ്ഞെത്തിയ പ്രതി ഇവരോട് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, യുവതി ഇതിന് തയ്യാറായില്ല. തുടർന്നാണ് ആക്രമണമുണ്ടായത്. 

Related Topics

Share this story