Times Kerala

പ്രണയത്തിൽ നിന്ന് പിന്മാറിയ മുൻകാമുകിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

 
പ്രണയത്തിൽ നിന്ന് പിന്മാറിയ മുൻകാമുകിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

മൈസൂരുവിൽ ഹാസന്‍ ജില്ലയില്‍ 21കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രണയബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യമൂലമാണ് സുചിത്രയെ എന്ന യുവതിയെ തേജസ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഹാസനില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള കുന്തി ഹില്‍സില്‍ വച്ചാണ് കൊലപാതകം നടന്നത്. ഹാസന്‍ ജില്ലയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ് സുചിത്ര. ഇതേ കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പൂര്‍ത്തിയാക്കി ബംഗളൂരുവില്‍ ജോലിചെയ്യുകയായിരുന്നു പ്രതി തേജസ്.

താനൊരു ഒരു ഐടി സ്ഥാപനത്തിലെ ജോലിക്കാരനാണെന്ന് തേജസ് സുചിത്രയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍ തേജസ് ഒരു ഹോം ഡെലിവറി സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇക്കാര്യം അറിഞ്ഞതോടെ സുചിത്ര ബന്ധത്തിൽനിന്ന് പിന്മാറി. ഒടുവില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാമെന്ന് പറഞ്ഞ് തേജസ് സുചിത്രയെ കുന്തി ഹില്‍സിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

Related Topics

Share this story