

ചമ്പാരൻ: ബീഹാറിലെ പശ്ചിമ ചമ്പാരനിൽ ശ്മശാനത്തിൽ (Cremation Protest) മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞതിനെത്തുടർന്ന് രണ്ട് വിഭാഗങ്ങൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. നൂനിയതോള സ്വദേശിനിയായ കലാവതി ദേവി (80) എന്ന വൃദ്ധയുടെ സംസ്‌കാര ചടങ്ങുകൾക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ശ്മശാനത്തിന് ചുറ്റും വീടുകളുണ്ടെന്നും ശവം കത്തിക്കുമ്പോഴുള്ള പുക ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്.
വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ചൻപതിയ പോലീസ് സ്ഥലത്തെത്തി ലാത്തിവീശി. സ്ഥലത്തെത്തിയ പ്രാദേശിക എംഎൽഎയും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും (SDM) ഇരുവിഭാഗവുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ രണ്ട് മണിക്കൂർ വൈകിയാണ് സംസ്‌കാരം നടത്താനായത്. ശ്മശാനത്തിന് സർക്കാർ മതിൽ കെട്ടിയിട്ടുണ്ടെന്നും നിയമപരമായി തടസ്സമില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഘർഷമുണ്ടാക്കിയവർക്കെതിരെ ക്രിമിനൽ നടപടിയെടുക്കാൻ പോലീസ് നിർദ്ദേശം നൽകി.
Tensions flared in West Champaran, Bihar, as locals blocked the cremation of an 80-year-old woman, leading to a violent clash between two groups. Residents living near the crematorium protested against the ritual, claiming the smoke caused severe health issues, while the deceased's family insisted on their long-standing right to use the facility.