

ഭാഗൽപൂർ: ബീഹാറിലെ ഭാഗൽപൂരിൽ ഡിസംബർ 24-ന് നടന്ന അഭിഷേക് കുമാർ എന്ന യുവാവിന്റെ കൊലപാതകത്തിന് പിന്നിലെ ചുരുളഴിച്ച് പോലീസ് ( Bhagalpur Murder Case). അമ്മാവനും മരുമകനും ഒരേ പെൺകുട്ടിയുമായി പ്രണയത്തിലായതാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട അഭിഷേകിന്റെ കാമുകിയുമായി അമ്മാവൻ സന്തോഷിന് അവിഹിത ബന്ധമുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞ അഭിഷേക് അമ്മാവനെ നിരന്തരം ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. ബ്ലാക്ക് മെയിലിംഗിൽ സഹികെട്ട സന്തോഷ്, അഭിഷേകിനെ വകവരുത്താൻ രണ്ടുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകുകയായിരുന്നു. ഡിസംബർ 24-ന് രാഘോപൂർ ദിയാരയിൽ വെച്ച് അഭിഷേകിനെ വെടിവെച്ച് കൊലപ്പെടുത്തി.
സാങ്കേതിക തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഋതിക് കുമാർ, രവി കുമാർ മണ്ഡൽ, ആയുഷ് പ്രതാപ്, സതീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായവർ. ഇവരിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.
Bihar police have cracked the murder case of Abhishek Kumar, who was killed on December 24 in Bhagalpur. Investigations revealed that Abhishek was murdered on the orders of his maternal uncle, Santosh, who was having an affair with Abhishek's girlfriend. After Abhishek discovered the affair and began blackmailing him, Santosh hired hitmen for ₹2 lakh to eliminate his nephew.