Times Kerala

വിവാഹാലോചന നിരസിച്ച പെൺകുട്ടിയുടെ വീട്ടുകാര്‍ക്ക് നേരെ വെടിയുതിർത്ത് യുവാവ്; 2 പേര്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്
 

 
വീട്ടിലിരുന്നുള്ള മദ്യപാനം വിലക്കി; 28കാരൻ സഹോദരനെ വെടിവെച്ചു കൊന്നു

പാറ്റ്ന: വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നേരെ യുവാവ് വെടിവെപ്പ് നടത്തിയ സംഭവത്തിൽ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ വിവാഹാലോചന നടത്തിയ പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. വെടിവെപ്പ് നടത്തിയ യുവാവിനായി പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു.

തിങ്കളാഴ്ച രാവിലെ ബിഹാറിലെ ലക്ഷിസറായില്‍ സംഭവം. ഛാത് പൂജ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന കുടുംബാഗങ്ങള്‍ക്ക് നേരെ യുവാവ് നിറയൊഴിക്കുകയായിരുന്നു. പോയിന്റ് ബ്ലാങ്കില്‍ വെടിയേറ്റ രണ്ട് പേര്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ആദ്യം അടുത്തുള്ള ഒരു ആശുപത്രിയിലും പിന്നീട് പാറ്റ്ന മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ആഷിഷ് ചൗധരി എന്നയാളാണ് വെടിവെച്ചതെന്ന് പൊലീസ് സൂപ്രണ്ട് പങ്കജ് കുമാര്‍ പറഞ്ഞു. 

Related Topics

Share this story