

മുസാഫർപുർ: ബിഹാറിലെ മുസാഫർപുരിൽ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനോടൊപ്പം പ്രവാസിയായ ഭർത്താവിനെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി (Extra Marital Affair). കാന്റി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയാണ് തന്റെ പ്രായപൂർത്തിയാകാത്ത മകനെയും വീട്ടിലുണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളും പണവുമായി കാമുകനോടൊപ്പം പോയത്.
2016-ലായിരുന്നു ഇവരുടെ വിവാഹം. ആദ്യ ഭാര്യ മരിച്ചതിനെത്തുടർന്നാണ് പരാതിക്കാരൻ ഈ യുവതിയെ വിവാഹം കഴിച്ചത്. കുറച്ചുകാലമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവുമായി യുവതി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭർത്താവ് പലതവണ വിലക്കിയെങ്കിലും യുവതി പിന്മാറിയില്ല. ഒടുവിൽ ഡിസംബർ 31-ന് ഭർത്താവ് ജോലിക്ക് പോയ സമയത്താണ് ആസൂത്രിതമായി യുവതി വീടുവിട്ടത്. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് യുവതിയെയും കുട്ടിയെയും കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
A married woman in Bihar's Muzaffarpur fled with her Facebook friend, taking her minor son and valuables worth lakhs of rupees. The husband filed a police complaint after discovering that his wife had escaped while he was away at work on December 31. The local police have launched an investigation using cyber cell data to track down the woman and the child.