പീഡനശ്രമക്കേസിലെ പ്രതികൾ ഒളുവിൽ, പ്രതികളുടെ വീട്ടിൽ ബാൻഡ് മേളവുമായി എത്തി പോലീസ്; കീഴടങ്ങിയില്ലെങ്കിൽ വീട് ജപ്തി ചെയ്യും | Bettiah Crime

Bettiah Crime
Updated on

ബെത്തിയ: ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിൽ അമ്മയെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളുടെ വീട്ടിൽ ബാൻഡ് മേളവുമായി പോലീസ് എത്തി (Bettiah Crime). ശിക്കാപ്പൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലെ രാജ്പൂർ മദൻ ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോടതി ഉത്തരവിനെത്തുടർന്ന് പ്രതികൾ ഉടൻ ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് പൊതുജന മധ്യത്തിൽ കൊട്ടിഘോഷിച്ചാണ് പോലീസ് പതിപ്പിച്ചത്.

മെരാജ് അൻസാരി ഉൾപ്പെടെയുള്ള അഞ്ച് പ്രതികളാണ് ഒളിവിൽ കഴിയുന്നത്. 2025 ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. 16 വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയും തടയാൻ വന്ന അമ്മയെയും പിതാവിനെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തെന്നാണ് കേസ്. പ്രതികൾ ഉടൻ കീഴടങ്ങിയില്ലെങ്കിൽ ഇവരുടെ വീട് ജപ്തി ചെയ്യുന്നതുൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ സിനിമാ ശൈലിയിൽ പോലീസ് നടത്തിയ ഈ നീക്കം വലിയ ചർച്ചയായിട്ടുണ്ട്.

Summary

Bihar police adopted a unique method to track down absconding accused in an attempted rape case by arriving at their homes with a musical band. Following a court order, the Shikarpur police pasted legal notices on the suspects' houses in Bettiah, announcing that their properties would be confiscated if they failed to surrender. The case involves an attack and attempted assault on a mother and daughter that took place in June 2025.

Related Stories

No stories found.
Times Kerala
timeskerala.com