Times Kerala

വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയത് കോഴിയിറച്ചി വാങ്ങാത്തതിന്റെ പേരിൽ 

 
വണ്ടൂരിൽ യുവാവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തിയത് കോഴിയിറച്ചി വാങ്ങാത്തതിന്റെ പേരിൽ 

മലപ്പുറം: വണ്ടൂർ തിരുവാലിയിൽ ഭാര്യാമാതാവിനെ യുവാവ്  വെട്ടിക്കൊല്ലാൻ കാരണം കോഴിയിറച്ചി വാങ്ങാത്തതെന്ന് എഫ്.ഐ.ആർ. കഴിഞ്ഞ ദിവസമാണ് 52കാരി സൽമത്തിനെ മരുമകൻ സമീർ വെട്ടിക്കൊലപ്പെടുത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയായ സമീർ കഴിഞ്ഞ ദിവസം  ജോലി കഴിഞ്ഞ് വന്നയുടൻ കോഴിക്കറി ആവശ്യപ്പെട്ടു. കോഴിയിറച്ചി വാങ്ങിയിട്ടില്ലെന്ന് പറഞ്ഞതോടെ മുറ്റത്ത് പാത്രം കഴുകുകയായിരുന്ന ഭാര്യാമാതാവ് സൽമത്തിനെ ഇയാൾ ആക്രമിക്കുകയായിരുന്നു.

തേങ്ങവെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ വെട്ടിയതിനാൽ രക്തംവാർന്നാണ് സൽമത്ത് മരിക്കുന്നത്. മദ്യപിച്ചെത്തുന്ന സമീർ സ്ഥിരമായി ഭാര്യ സജ്നയേയും ഭാര്യാമാതാവിനെയും ആക്രമിക്കാറുണ്ട്. സമീറിന് എതിരെ നിരവധി കേസുകളുമുണ്ട്. ഇന്നലെ അറസ്റ്റിലായ പ്രതി ജയിലിലാണ്.
 

Related Topics

Share this story