ശബരിമല സ്വർണ്ണക്കൊള്ള കേസ്: സുപ്രീംകോടതിയെ സമീപിച്ച് എൻ വാസു | Sabarimala

ഹർജി ഈ ആഴ്ച തന്നെ കോടതി പരിഗണിച്ചേക്കും.
Sabarimala gold theft case, N Vasu approaches Supreme Court
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ മൂന്നാം പ്രതിയായ എൻ. വാസു ജാമ്യം തേടി സുപ്രീം കോടതിയിൽ ഹർജി നൽകി. കേസിൽ അന്വേഷണസംഘത്തോട് പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഹർജി ഈ ആഴ്ച തന്നെ കോടതി പരിഗണിച്ചേക്കും.(Sabarimala gold theft case, N Vasu approaches Supreme Court)

നേരത്തെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ എൻ. വാസുവിന്റെ അഭിഭാഷകൻ ഉന്നയിച്ച വാദങ്ങൾ വലിയ ചർച്ചയായിരുന്നു. ശബരിമല കട്ടിളപ്പാളിയിൽ സ്വർണ്ണം പൊതിഞ്ഞതായി ദേവസ്വം രേഖകളിൽ ഒരിടത്തും പറയുന്നില്ലെന്നായിരുന്നു വാസുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

ഈ വാദം കേട്ട ഹൈക്കോടതി, "അങ്ങനെയെങ്കിൽ ഈ കേസ് തന്നെ നിലനിൽക്കില്ലല്ലോ" എന്ന് പരാമർശിച്ചു. എന്നാൽ, കമ്മീഷണറായിരുന്ന വാസുവിന് അവിടെ മുൻപ് സ്വർണ്ണം പൂശിയതിനെക്കുറിച്ച് ധാരണ ഉണ്ടാകേണ്ടതായിരുന്നുവെന്നും സ്വർണ്ണം പൂശാനുള്ള കത്ത് കൈമാറുമ്പോൾ ഇക്കാര്യം രേഖപ്പെടുത്തേണ്ടതായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com