Times Kerala

വിദ്യാർഥികൾക്കടക്കം ലഹരിവിൽപന: രണ്ടുകിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍

 
വിദ്യാർഥികൾക്കടക്കം ലഹരിവിൽപന: രണ്ടുകിലോ കഞ്ചാവുമായി ഒരാൾ പിടിയില്‍

വണ്ടന്‍മേട്: ലഹരിസംഘത്തിലെ പ്രധാന കണ്ണിയെ രണ്ടുകിലോ കഞ്ചാവുമായി വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തു. മുരിക്കാശ്ശേരി സ്വദേശി പുളപ്പുകല്ലുങ്കല്‍ വീട്ടില്‍ സന്തോഷ് (41) ആണ് പോലീസിന്റെ പിടിയിലായത്. ഹൈറേഞ്ചിന്റെ വിവിധ കേന്ദ്രങ്ങളില്‍ കഞ്ചാവ് എത്തിച്ച് ചില്ലറ വില്‍പ്പന നടത്തിയിരുന്ന സന്തോഷ് വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നു.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാളുകളായി ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പോലീസ് സന്തോഷിനെ നിരീക്ഷിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി വണ്ടന്‍മേട് സി.എ. ഷൈന്‍ കുമാര്‍, എസ്.ഐ.മാരായ എബി പി.മാത്യു, വിനോദ് കുമാര്‍, എസ്.സി.പി.ഒ. മാരായ പ്രശാന്ത് കെ. മാത്യു, സതീഷ്, വിനീഷ് ടി വി , റിജോ മോന്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളുടെ കാര്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Related Topics

Share this story