Times Kerala

പാലോട് വനത്തില്‍ വെച്ച് യുവതിയുടെ ഇരുകാല്‍മുട്ടുകളും ചുറ്റിക കൊണ്ട് അടിച്ചുതകര്‍ത്ത ഭര്‍ത്താവ് പിടിയില്‍

 
ഷൈനി
തിരുവനന്തപുരം: ഭാര്യയുടെ ഇരുകാല്‍മുട്ടുകളും പാലോട് വനത്തിനുള്ളില്‍ വെച്ച് ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്ത ഭര്‍ത്താവ് പിടിയില്‍. പാലോട് പോലീസിൻ്റെ പിടിയിലായത് പാലോട് പച്ച സ്വദേശി സോജിയാണ്. ഇയാൾ പരിക്കേൽപ്പിച്ചത് ഭാര്യ മൈലമൂട് സ്വദേശിനിയായ ഷൈനിയെയാണ്. തലയ്ക്കും പരിക്കേറ്റ ഇവർ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികത്സയിലാണ്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയുണ്ടായ സംഭവത്തിൽ സോജി  ഷൈനിയെ ഫോണ്‍ വിളിക്കുകയും കരുമണ്‍കോട് വനത്തില്‍ വരാനാവശ്യപ്പെടുകയും ചെയ്തു. ഏറെ നാളായി പിണക്കത്തിലായിരുന്നുവെങ്കിലും ഇവർ തമ്മിൽ ഫോൺ വിളിക്കാറുണ്ടായിരുന്നു. വനത്തിലെത്തിയ ഷൈനി സോജിയുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ഇയാൾ കയ്യില്‍ കരുതിയിരുന്ന ചുറ്റികയാൽ ഇവരുടെ രണ്ടു കാൽമുട്ടുകളും അടിച്ചുതകർത്തു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിക്കുന്നത്. തുടർന്ന് സജിയെ പാലോട് പോലീസ് കസ്റ്റഡിയിലെടുക്കുകയും ഷൈനിയെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. 

Related Topics

Share this story