Times Kerala

തൃശ്ശൂർ പൂരത്തിന് വിദേശ വനിതയോട് ലൈംഗികാതിക്രമം കാട്ടിയ വ്യക്തി പിടിയിൽ

 
തൃശ്ശൂർ പൂരത്തിന് വിദേശ വനിതയോട് ലൈംഗികാതിക്രമം കാട്ടിയ വ്യക്തി l പിടിയിൽ
തൃശ്ശൂര്‍: തൃശ്ശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിച്ചയാൾ പിടിയിൽ. ആലത്തൂർ സ്വദേശി മധുവാണ് അറസ്റ്റിലായത്. ഇയാളെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആണ് പിടികൂടിയത്. വിദേശ വ്ലോഗർ ആയ യുവതി ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ദുരനുഭവം പങ്കുവെക്കുകയായിരുന്നു.
പൂര വിശേഷങ്ങൾ തിരക്കുമ്പോൾ ഇയാൾ വിദേശ വനിതയെ ചുംബിക്കാൻ ശ്രമം നടത്തി. ബ്രിട്ടനിൽ നിന്നുള്ള സുഹൃത്തുക്കളായ യുവാവും യുവതിയുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങൾ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞത്. UNSTUK with Mac & Keen എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇവർ വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് കേരളമെന്ന തരത്തില്‍ നേരത്തെ വീഡിയോ ഉള്‍പ്പെടെ ഇട്ടിരുന്ന വ്ളോഗറാണിത്.

Related Topics

Share this story