Times Kerala

ട്രേഡിങ് വഴി വൻ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 67 ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ

 
സൈബർ തട്ടിപ്പ് വീണ്ടും; നാലുപേർക്ക് പണം നഷ്ടമായി
കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്‍റെ പേരില്‍ കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ പ്രതികളി‍ലൊരാള്‍ അറസ്റ്റിൽ. പിടിയിലായത് തമിഴ്നാട് സ്വദേശി സൂഫിയാന്‍ കബീറാണ്. ഇയാൾ കോഴിക്കോട് സ്വദേശിയിൽ നിന്നും കബളിപ്പിച്ച് നേടിയത് 67 ലക്ഷം രൂപയാണ്. തട്ടിപ്പ് നടത്തിയത് വ്യാജ നമ്പറുകളില്‍ നിന്ന് വാട്ട്സാപ്പ് വഴി മെസേജ് അയച്ച് ഓണ്‍ലൈൻ ട്രേഡിലൂടെ വന്‍ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ്. സൈബര്‍ ക്രൈം അന്വേഷണ സംഘം കേസിലെ കൃത്യത്തിന് ഉപയോഗിച്ച ഫോണും സിം കാര്‍ഡും കണ്ടെടുക്കുകയുണ്ടായി. ഇയാള്‍ ഫോറെക്സ് ട്രേഡിങ്ങ് നടത്തിയത് പെര്‍മനന്‍റ് കാപ്പിറ്റല്‍ എന്ന പേരിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായാണ് അന്വേഷണ സംഘം സംശയിക്കുന്നത്. 

Related Topics

Share this story