കൊച്ചി: ശബരിമല നെയ്യ് അഴിമതി കേസിൽ ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തിന് പിന്നാലെ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘത്തിന്റേയും മേൽനോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും പട്ടിക സർക്കാർ ഹൈക്കോടതിക്ക് കൈമാറി.(Sabarimala Ghee Scam, State Government Submits SIT Official List To High Court)
വിജിലൻസ് മേധാവിയാണ് പട്ടിക കോടതിയിൽ സമർപ്പിച്ചത്. വിജിലൻസിലെ അഞ്ച് ഇൻസ്‌പെക്ടർമാർ ഉൾപ്പെടുന്ന അന്വേഷണ സംഘത്തെയാണ് പ്രാഥമികമായി നിശ്ചയിച്ചിട്ടുള്ളത്. മേൽനോട്ട ചുമതല വഹിക്കേണ്ട കേഡർ ഉദ്യോഗസ്ഥരായി വിജിലൻസ് എസ്.പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ. സോജൻ, ആർ. ബിനു എന്നിവരുടെ പേരുകളാണ് കൈമാറിയിട്ടുള്ളത്.
ഇതിൽ നിന്ന് എസ്.ഐ.ടി തലവൻ ആരായിരിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് തീരുമാനിക്കും. നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ അഴിമതി വിവരങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ, കൃത്യവും സമഗ്രവുമായ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Story Summary
Following the Kerala High Court’s directive, the state government swiftly submitted a list of officials for the Special Investigation Team (SIT) to probe the Sabarimala ghee scam. Vigilance Chief submitted names of five inspectors and three SPs to the High Court.


