ഭാര്യ വള ധരിച്ചത് ഇഷ്ടപ്പെട്ടില്ല; ഭർത്താവും ഭർതൃമാതാവും ചേർന്ന് തല്ലിച്ചതച്ചു
Nov 18, 2023, 13:52 IST

താന: ഇഷ്ടമുള്ള വളകള്‍ ധരിച്ച ഭാര്യയെ ക്രൂര മർദനത്തിന് ഇരയാക്കി ഭർത്താവും ബന്ധുക്കളും. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ദിഗ എന്നയിടത്താണ് ഇഷ്ടമുള്ള വളകള്‍ അണിഞ്ഞതിന് യുവതിയെ തല്ലിച്ചതച്ചത്. 23കാരിയായ യുവതി നൽകിയ പരാതിയിലാണ് റാബെല പൊലീസ് ഭർത്താവിനെയും രണ്ട് ബന്ധുക്കളേയും അറസ്റ്റ് ചെയ്തത്.

പ്രദീപ് ആർക്ഡെ എന്ന 30കാരനും ബന്ധുക്കളുമാണ് പിടിയിലായത്. ഭാര്യ ആഭരണങ്ങള്‍ ധരിക്കുന്നതിനെ ഭർത്താവ് വിലക്കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച ഭാര്യ ഇഷ്ടമുള്ള വളകള്‍ ഇടുകയായിരുന്നു. ഇതേ തുടർന്ന് തിങ്കളാഴ്ച യുവാവും 50കാരിയായ ഭർതൃമാതാവും ചേർന്ന് വലിച്ചിഴയ്ക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നുവെന്ന് സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കി.