Times Kerala

വിവാഹം കഴിക്കാന്‍ പണം നല്‍കിയില്ല; ഇടുക്കിയിൽ പിതാവിനെ മകന്‍ തലയ്ക്കടിച്ചുവീഴ്ത്തി തീവെച്ചുകൊന്നു

 
crime

ഇടുക്കി: മാങ്കുളത്ത് മധ്യവയസ്‌ക്കന്റെ മൃതദേഹം കത്തിക്കരിഞ്ഞ് നിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. മാങ്കുളം ആറാംമൈൽ മുപ്പത്തിമൂന്നിന് സമീപം താമസിക്കുന്ന പാറേക്കുടിയില് തങ്കച്ചന്‍ അയ്യപ്പനെ(58) മൃതദേഹമാണ് ചൊവ്വാഴ്ച വൈകുന്നേരം കണ്ടെത്തിയത്.

വിവാഹം ചെയ്യാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ മകൻ ബബിൻ (36), തങ്കച്ചനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം മരിച്ചെന്ന് കരുതി തീ വെയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Related Topics

Share this story