നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട
Fri, 26 May 2023

നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വർണവുമായി ദമ്പതികൾ പിടിയിൽ. പിടിയിലായവർ ശ്രീലങ്കൻ പൗരന്മാരാണെന്നാണ് റിപ്പോർട്ട്. ഇവരിൽ നിന്ന് 1.2 കിലോഗ്രാം സ്വർണം കണ്ടെടുത്തു. കൊളംബോയിൽ നിന്ന് ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കൊണ്ടുവന്നത്. 60 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. മുഹമ്മദ് സുബൈർ, മുഹമ്മദ് ജനുഫർ ദമ്പതികളാണ് സ്വർണം കൊണ്ടുവന്നത്.