

ഗോപാൽഗഞ്ച്: ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ പ്രശസ്തമായ താവേ ദുർഗ്ഗാ ക്ഷേത്രത്തിൽ വൻ കവർച്ച (Theft). മാസ്ക് ധരിച്ചെത്തിയ രണ്ട് മോഷ്ടാക്കൾ ക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ കടന്ന് ദേവീ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണ കിരീടം, വെള്ളി കുട, സ്വർണ്ണ മാലകൾ എന്നിവയുൾപ്പെടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങൾ കവർന്നു. ക്ഷേത്രത്തിലെ ലോക്കറുകൾ തകർത്താണ് മോഷ്ടാക്കൾ ആഭരണങ്ങൾ കൈക്കലാക്കിയത്.
ബുധനാഴ്ച രാത്രി 11:30-നും 12:00-നും ഇടയിലാണ് മോഷണം നടന്നതെന്ന് പോലീസ് സൂപ്രണ്ട് അവധേഷ് ദീക്ഷിത് അറിയിച്ചു. ക്ഷേത്രത്തിന് പിന്നിലെ മതിലിലൂടെ ഏണി ഉപയോഗിച്ച് അകത്തുകടന്ന മോഷ്ടാക്കൾ, കട്ടർ ഉപയോഗിച്ച് പൂട്ടുകൾ മുറിച്ചുമാറ്റിയാണ് ഗർഭഗൃഹത്തിൽ പ്രവേശിച്ചത്. സംഭവസ്ഥലത്ത് ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി വരികയാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാക്കളെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ക്ഷേത്രത്തിൽ നിയമിച്ചിരുന്ന സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
Thieves broke into the famous Thawe Durga Temple in Bihar's Gopalganj district and stole precious gold and silver ornaments, including the idol's crown and a silver umbrella. Two masked intruders reportedly entered through the back using a ladder and cut through locks around midnight despite the high-security arrangements. Local police have deployed forensic teams and are reviewing CCTV footage to identify the culprits and investigate potential lapses in security.