കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികളുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്‌പോർട്ട് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് പാസ്‌പോർട്ട് ആവശ്യപ്പെട്ട് താരം കോടതിയെ സമീപിച്ചത്.(Court to consider actor Dileep's petition seeking return of passport today )
കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ച ദിവസം തന്നെ ദിലീപ് ഈ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ അന്ന് ഹർജി പരിഗണിക്കുന്നത് ഡിസംബർ 18-ലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കാൻ സാധ്യതയുണ്ട്.
വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ ഒരുങ്ങുകയാണ്. ഇന്നത്തെ കോടതി വിധി ദിലീപിന്റെ തുടർന്നുള്ള വിദേശയാത്രകൾക്കും മറ്റും ഏറെ നിർണ്ണായകമാണ്.