60 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്: ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ശിൽപ്പ ഷെട്ടി | Financial fraud

വഞ്ചനാക്കുറ്റം ചുമത്തി പോലീസ്
60 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്: ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് ശിൽപ്പ ഷെട്ടി | Financial fraud
Updated on

മുംബൈ: 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും തള്ളി നടി ശിൽപ്പ ഷെട്ടി. മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും താരം ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.(60 crore financial fraud case, Shilpa Shetty says allegations are baseless)

വ്യവസായിയായ ദീപക് കോത്താരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് ശില്പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തിയത്. ശില്പയും ഭർത്താവും ഡയറക്ടർമാരായ 'ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡ്' എന്ന ഹോം ഷോപ്പിംഗ് പ്ലാറ്റ്‌ഫോമിന് വേണ്ടി 60 കോടി രൂപ നിക്ഷേപമായും വായ്പയായും വാങ്ങിയെന്നാണ് ഇതിൽ പറയുന്നത്.

ഈ തുക വകമാറ്റി ചെലവഴിക്കുകയും പിന്നീട് തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം. ആഗസ്റ്റിൽ ജുഹു പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന പ്രത്യേക വിഭാഗത്തിന് കൈമാറുകയായിരുന്നു. ഇവരുടെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

താൻ ഇതുവരെയുള്ള എല്ലാ അന്വേഷണങ്ങളോടും പൂർണ്ണമായി സഹകരിച്ചിട്ടുണ്ടെന്ന് ശില്പ ഷെട്ടി പ്രതികരിച്ചു. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com