Times Kerala

പന്തീരാങ്കാവിൽ നവ വധുവിനെ ഭർത്താവ് മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം: പൊലീസിനെതിരെ ഗുരുതര ആരോപണം 

 
രാഹുൽ
കോഴിക്കോട്: ഭർത്താവ് പന്തീരാങ്കാവിൽ നവ വധുവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവതിയുടെ കുടുംബം പോലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. ഇവർ വീഴ്ചകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുകയുമുണ്ടായി. ആരോപണം, പൊലീസിന് മുൻപിൽ ക്രൂരമർദ്ദനത്തിൻ്റെ  തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും വകുപ്പുകൾ ചേർക്കുന്ന കാര്യത്തിലുൾപ്പെടെ വിട്ടുവീഴ്ച വരുത്തിയതായാണ്. യുവതി തന്നെ കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും, ക്രൂരമർദ്ദനത്തിന് ഇരയായെന്നും പൊലീസിന് മൊഴി നൽകിയിട്ടും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് കുടുംബം പരാതിപ്പെടുന്നത്. കൂടാതെ, പരാതി അറിയിക്കാനായി സംഭവദിവസം സ്റ്റേഷനിൽ എത്തുന്ന അവസരത്തിലും നേരിടേണ്ടി വന്നത് മോശമായ പെരുമാറ്റമാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ഇതുവരെയും പ്രതിയായ രാഹുലിനെ പോലീസ് പിടികൂടാത്തതിൽ അമർഷമുള്ള കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതിയിൽ ആവശ്യപ്പെടുന്നത് അന്വേഷണം കാര്യക്ഷമമാക്കണമെന്നാണ്. എന്നാൽ, പോലീസ് നിലപാട് ഇത് ഗാർഹിക പീഡന പരാതി ആയതുകൊണ്ട് തന്നെ അറസ്റ്റു ചെയ്യാൻ എസ്.പിയുടെ നിർദേശം ആവശ്യമാണെന്നാണ്. 

Related Topics

Share this story