Times Kerala

ഫേസ്ബുക്ക് സൗഹൃദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടുപോയ യുവാവ് പിടിയിൽ 

 
ഫേസ്ബുക്ക് സൗഹൃദം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ടുപോയ യുവാവ് പിടിയിൽ 

ഓയൂർ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ കടത്തികൊണ്ടുപോയ സംഭവത്തിൽ യുവാവ് പിഇഡിയിൽ. നെയ്യാറ്റിൽകര മറയ മുട്ടം കാലി വിലാകത്ത് ഗോകുലാണ് (24) അറസ്റ്റിലായത്. പൂയപ്പള്ളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ഫേസ്ബുക്കിലൂടെ രണ്ടുമാസം മുമ്പ് പരിചയപ്പെട്ട കുട്ടിയെ സ്കൂളിലേക്ക് പോകവെ ഗോകുൽ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോകുകയായിരുന്നു. പെൺകുട്ടി സ്കൂളിൽ വന്നിട്ടില്ലെന്ന് അധ്യാപകർ രക്ഷാകർത്താക്കളെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. കുട്ടിയെ വീട്ടുകാർ കണാനില്ലെന്ന് പൊലീസിൽ പരാതിയും നൽകി.

തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ വൈകിട്ട് നാല് മണിയോടെ സ്കൂൾ വിടുന്ന സമയത്ത് കുട്ടി മടങ്ങി എത്തി. ചോദ്യം ചെയ്തതിൽ നിന്നും ഗോകുലിനെക്കുറിച്ച് വിവരങ്ങൾ മനസിലാക്കിയ പൊലീസ് ഇയാളുടെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഗോകുലിനെ റിമാൻഡ് ചെയ്തു.

Related Topics

Share this story