Times Kerala

പരിശോധനയ്ക്കിടെ കടന്നുകളഞ്ഞ ലഹരിക്കടത്ത് സംഘം അറസ്റ്റിൽ; പിടിയിലായവരിൽ ദമ്പതികളും 

 
പരിശോധനയ്ക്കിടെ കടന്നുകളഞ്ഞ ലഹരിക്കടത്ത് സംഘം അറസ്റ്റിൽ; പിടിയിലായവരിൽ ദമ്പതികളും 
 കണ്ണൂർ കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്റ്റിൽ പരിശോധനയ്ക്കിടെ കടന്നുകളഞ്ഞ വാഹനവും ലഹരിക്കടത്ത് സംഘത്തെയും എക്സൈസ് പിടികൂടി. 
മലപ്പുറം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെ എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡും ഇരിട്ടി പോലീസും വ്യാപകമായി നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതി യാസ്സർ അറഫാത്തിനെ പിടികൂടിയത്. തുടർന്ന് പ്രതിയുടെ സംഘാംഗങ്ങൾക്കായുള്ള അന്വേഷണത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ദമ്പതികൾ അടക്കം നാലുപേരെ എക്സൈസ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. 685 ഗ്രാം മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ ഇവരിൽ നിന്ന് കണ്ടെടുത്തു.
പുളിക്കൽ സ്വദേശി ഷെഫീഖ്, ഭാര്യ സൗദ, പുല്ലിപ്പറമ്പ് സ്വദേശി അഫ്നാനുദ്ദീൻ വി കെ, പുളിക്കൽ സ്വദേശി മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് മലപ്പുറം എക്‌സൈസ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജികുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം, ഐ.ബി യുടെ സഹായത്തോടെ പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ചെ 2.30 നാണു കൂട്ടുപുഴ എക്‌സൈസ് ചെക്പോസ്റ്റിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ(g) ഷാജി കെ കെ, പ്രിവെന്റീവ് ഓഫീസർ ഷാജി അളോക്കൻ എന്നിവരെ വെള്ള സ്വിഫ്റ്റ് കാറിൽ വന്ന പ്രതി പരിശോധനയ്ക്കിടെ അപായപെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഈ കാറിനെ പിന്തുടർന്ന് പിടികൂടാൻ എക്‌സൈസും പോലീസും ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.
തുടർന്ന് മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വൈ ഷിബു, കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ പി എൽ ഷിബു എന്നിവരുടെ മേൽനോട്ടത്തിൽ, പോലീസുമായി ചേർന്ന് പ്രത്യേക സംഘം രൂപീകരിച്ചാണ് കാറോടിച്ചു പോയ ആളെയും, അയാളുടെ സംഘാംഗങ്ങളെയും, അവർ കടത്തിക്കൊണ്ടുവന്നു സൂക്ഷിച്ചിരുന്ന മയക്കുമരുന്നും, 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്. 
യാസർ അറഫാത്തിനെ പിടികൂടിയ സംഘത്തിൽ എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ ചെക്ക്പോസ്റ്റ്‌ ഇൻസ്‌പെക്ടർ പി കെ മുഹമ്മദ്‌ ഷഫീഖ്, കണ്ണൂർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർ പ്രദീപ്‌ കുമാർ കെ, സി ഇ ഒ മാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പോലീസ് പാർട്ടിയിൽ എസ് ഐ സനീഷ്, ഉദ്യോഗസ്ഥരായ അനൂപ്, ഷിജോയ്, ഷൌക്കത്തലി, നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.  
മലപ്പുറം എക്‌സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സജികുമാറിനെ കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പി കെ മുഹമ്മദ്‌ ഷഫീഖ്, ടി ഷിജുമോൻ, പ്രിവെന്റീവ് ഓഫീസർ പ്രദീപ്‌ കുമാർ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, സച്ചിൻദാസ്,  പ്രിവന്റിവ് ഓഫീസർ (ഗ്രേഡ് ) മാരായ രഞ്ജിത്ത്, സഫീർ അലി,സുരേഷ് ബാബു സി വനിതാ സിവിൽ എക്സൈസ് ഓഫീസറായ സലീന, എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസ്, മലപ്പുറം ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സന്തോഷ്‌,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ വിജയൻ എം, അബ്ദുൾ നാസർ ഒ, റെജീലാൽ, സജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ മായ, സില്ല, എക്സ്സൈസ് ഡ്രൈവർ അനിൽ കുമാർ എന്നിവരാണ് മറ്റു നാലു പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Topics

Share this story