Times Kerala

 തിരുവനന്തപുരത്ത് ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം; പാസ്റ്ററെ വെട്ടി, സ്ത്രീയെ നടുറോഡില്‍ മര്‍ദിച്ചു

 
crime
 തിരുവനന്തപുരം : ജില്ലയിലെ വെള്ളറടക്ക് സമീപം അമ്പൂരിയില്‍ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം. അമ്പൂരി സ്വദേശിയായ ഒരു പാസ്റ്ററെ സംഘം വെട്ടിപരിക്കേല്‍പ്പിക്കുകയും, കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരിയെ ഉള്‍പ്പടെ നടുറോഡില്‍ മര്‍ദിക്കുകയും ചെയ്തു.ഇവരെ രക്ഷിക്കാനെത്തിയ ജീവനക്കാര്‍ക്കും ഭര്‍ത്താവിനും മര്‍ദ്ദനമേറ്റു. വെള്ളറട സ്വദേശി സരിതക്കും ഭര്‍ത്താവ് രതീഷിനുമാണ് മര്‍ദ്ദനമേറ്റത്.
ചൊവ്വാഴ്ച രാത്രിയിലാണ് ലഹരിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൂന്ന് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘം പണവും അപഹരിച്ചുവെന്നും, റോഡിലൂടെ സഞ്ചരിച്ചവരെ തടഞ്ഞുനിര്‍ത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ പിടികൂടാനുള്ള നീക്കം പോലീസ് ആരംഭിച്ചിട്ടുണ്ട്.

Related Topics

Share this story