Times Kerala

കുടിവെള്ളത്തെ ചൊല്ലി തർക്കം; കുറ്റിപ്പുറത്ത്​ രണ്ടുപേർക്ക് വെട്ടേറ്റു

 
 ആ​ല​പ്പു​ഴ​യി​ൽ കു​ഞ്ഞു​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന വ​ഴി പി​താ​വി​ന് വെ​ട്ടേ​റ്റു

കു​റ്റി​പ്പു​റം: കു​ടി​വെ​ള്ളം എ​ടു​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള തർക്കത്തിൽ ര​ണ്ടു​പേ​ർ​ക്ക് വെ​ട്ടേ​റ്റു. കു​റ്റി​പ്പു​റം ഊ​രോ​ത്ത് പ​ള്ളി​യാ​ലി​ൽ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന​ ആളുകൾക്കാണ് ​വെ​ട്ടേ​റ്റ​ത്. പ​രി​ക്കേ​റ്റ​ആളുകളെ  സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.30ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്.

സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​റു​മു​ഖ​ൻ (29), മ​ണി (35) എ​ന്നി​വ​ര്‍ക്കാ​ണ് വെട്ടുകൊണ്ടത്. മ​ണി​ക്ക് ത​ല​യി​ൽ മ​ട​ലു​കൊ​ണ്ട് അ​ടി​യേ​റ്റ് പരിക്ക് പറ്റി. കൊ​ടു​വാ​ൾ​കൊ​ണ്ട് വെ​ട്ടേ​റ്റ് നെ​ഞ്ചി​ലും പരിക്കുണ്ട്.

അ​റു​മു​ഖ​ന്റെ ഇ​ട​തു തോ​ളി​ലാ​ണ് വെ​ട്ടേ​റ്റ​ത്. കൊ​ള​ത്തോ​ൾ ആ​ന്തു​ര പ​റ​മ്പി​ൽ സു​രേ​ഷി​നെ (46) കു​റ്റി​പ്പു​റം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൈ​പ്പി​ൽ​നി​ന്ന് വെ​ള്ളം ശേഖരിക്കുന്നതുമായിബ​ന്ധ​പ്പെ​ട്ട് സ്ത്രീ​ക​ൾ ത​മ്മി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ത​ര്‍ക്കം ആരംഭിച്ചത്. ഇ​ത് പി​ന്നീ​ട് പു​രു​ഷ​ന്മാ​ര്‍ ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് മാറി. പ്ര​ദേ​ശ​വാ​സി​ക​ളാ​യ മൂ​ന്നു​പേ​ര്‍ ആ​ക്ര​മി​ച്ചെ​ന്നാ​ണ് അ​റു​മു​ഖ​നും മ​ണി​യും പ​റ​യു​ന്ന​ത്.

Related Topics

Share this story