Times Kerala

ഡൽഹി കേന്ദ്രീകരിച്ച് അവയവക്കച്ചവടം: അപ്പോളോ ആശുപത്രിയിലെ ഡോക്ടറുൾപ്പെടെ 7 പേർ പിടിയിൽ

 
രാജ്യത്ത് യു.എ.പി.എ കേസുകളിൽ വൻ വർധന: നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ
ന്യൂഡൽഹി: അന്താരാഷ്ട്ര അവയക്കച്ചവട സംഘം പിടിയിലായി. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്നിരുന്ന അവയവക്കച്ചവട സംഘമാണ് പിടിയിലായത്. ഡൽഹി അപ്പോളോ ആശുപത്രിയിലെ ഡോക്ടറടക്കം ഏഴുപേരാണ് അറസ്റ്റിലായത്. അപ്പോളോ ഹോസ്പിറ്റലിലെ സർജനായ ഡോക്ടർ വിജയകുമാരിയടക്കമുള്ളവർ പിടിയിലായി. സംഘം 2019 മുതൽ അവയവക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് പറഞ്ഞ പോലീസ്, ഇവർക്ക് ബംഗ്ലാദേശിലും ബന്ധങ്ങളുണ്ടെന്ന് കൂട്ടിച്ചേർത്തു. അവയവം ദാനം ചെയ്തവരും സ്വീകർത്താക്കളും ബംഗ്ലാദേശിൽ നിന്നായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കിയത്. 

Related Topics

Share this story