കോഴിക്കോട്: കോടഞ്ചേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് നേരെ പങ്കാളിയുടെ അതിക്രൂരമായ ആക്രമണം. പെരുവില്ലി സ്വദേശിയാണ് യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചത്. യുവതിയുടെ കൈകൾക്കും കാലുകൾക്കും ഗുരുതരമായി പൊള്ളലേറ്റു.(8-month pregnant woman burned with ironing board by partner)
പ്രതി മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്ന് ആണ് വിവരം. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇയാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പിന്നീട് ഇയാളെ വിട്ടയച്ചു. പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് ഇയാൾ വീട്ടിലെത്തി ഗർഭിണിയായ പങ്കാളിയെ ക്രൂരമായി ഉപദ്രവിച്ചത്.
പൊള്ളലേറ്റ യുവതിയെ ആദ്യം കോടഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.