യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതി: തൃശൂർ ഫ്ലാറ്റ് കൊലക്കേസ് പ്രതി കൊടകര റഷീദ് വീണ്ടും പോലീസ് കസ്റ്റഡിയിൽ | Rape

3 കൂട്ടുപ്രതികളെയും പിടികൂടിയിട്ടുണ്ട്
Thrissur flat murder case accused in police custody again, alleges rape of woman
Updated on

കോഴിക്കോട്: തൃശൂർ അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസിലെ മുഖ്യപ്രതി കൊടകര റഷീദ് ബലാത്സംഗക്കേസിൽ വീണ്ടും പോലീസ് കസ്റ്റഡിയിലായി. യുവതിയുടെ മാതാപിതാക്കളുടെ സുഹൃത്തായ റഷീദ്, ഡിസംബർ 13-ന് അതിരപ്പിള്ളിയിലെ റിസോർട്ടിൽ വെച്ച് യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സംഭവത്തിൽ റഷീദിനെക്കൂടാതെ മൂന്ന് കൂട്ടുപ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്.(Thrissur flat murder case accused in police custody again, alleges rape of woman)

അതിരപ്പിള്ളിയിലെ ഒരു റിസോർട്ടിലേക്ക് യുവതിയെ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. ഇതേത്തുടർന്ന് ചാലക്കുടി പോലീസ് കേസെടുക്കുകയും ഒളിവിൽ പോയ റഷീദിനെ കോഴിക്കോട്ട് വെച്ച് പിടികൂടുകയുമായിരുന്നു.

2016 മാർച്ച് മൂന്നിന് തൃശൂർ അയ്യന്തോളിലെ പിനാക്കിൾ ഫ്ലാറ്റിൽ വെച്ച് ഷൊർണൂർ സ്വദേശി സതീശനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് കൊടകര റഷീദ്. ഈ കേസിൽ കോടതി ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com