ബെംഗളൂരു: ജ്ഞാനഭാരതി പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതിയെ നടുറോഡിൽ വെച്ച് അപമാനിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. മാഗഡി റോഡ് സ്വദേശി നവീൻ കുമാർ ആണ് അറസ്റ്റിലായത്. വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള പകയാണ് അതിക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.(Woman stopped in middle of road in Bengaluru, clothes torn; young man arrested)
ഇൻസ്റ്റഗ്രാം വഴിയാണ് നവീൻ കുമാറും യുവതിയും പരിചയപ്പെട്ടത്. ഈ സൗഹൃദം പിന്നീട് പ്രണയാഭ്യർത്ഥനയിലേക്കും വിവാഹാഭ്യർത്ഥനയിലേക്കും നീങ്ങി. എന്നാൽ യുവതി ഇത് നിരസിക്കുകയും നവീനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
തന്നിൽ നിന്ന് അകലം പാലിക്കാൻ ശ്രമിച്ച യുവതിയെ ഉള്ളാൾ റോഡിൽ വെച്ച് നവീൻ തടഞ്ഞുനിർത്തി. തുടർന്ന് യുവതിയെ കടന്നുപിടിക്കുകയും പരസ്യമായി വസ്ത്രങ്ങൾ വലിച്ചുകീറി അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.