

കൈമൂർ: വനിതാ ഉദ്യോഗസ്ഥയെ പരസ്യമായി അപമാനിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സൈനികനെ ബീഹാർ പോലീസ് അറസ്റ്റ് ചെയ്തു (Crime). കൈമൂർ ജില്ലയിലെ ഭബുവയിലാണ് സംഭവം നടന്നത്. സുമിത് കുമാർ ചതുർവേദി എന്ന സൈനികനാണ് പിടിയിലായത്.
വനിതാ പോലീസുകാരി ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോഴാണ് പ്രതി അശ്ലീല ചേഷ്ടകളുമായി ശല്യം ചെയ്യാൻ തുടങ്ങിയത്. അതോടെ ഓട്ടോയിൽ നിന്നിറങ്ങി പോലീസ് ലൈൻ ഗേറ്റിന് സമീപമുള്ള സുഹൃത്തിന്റെ താമസസ്ഥലത്തേക്ക് ഓടിപ്പോയ യുവതിയെ പ്രതി പിന്തുടർന്നു. അവിടെവെച്ച് യുവതിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ഷോൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. യുവതി ബഹളം വെച്ചതിനെത്തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്.
ആക്രമണത്തിൽ യുവതിയുടെ മുഖത്തും പുറത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തന്നെ ആർമി ജവാൻ എന്ന് പരിചയപ്പെടുത്തിയ പ്രതി വധഭീഷണി മുഴക്കിയതായും യുവതി മൊഴി നൽകി. സംഭവത്തിൽ നഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
An Indian Army soldier, Sumit Kumar Chaturvedi, was arrested in Bihar's Kaimur for allegedly molesting and attempting to murder a woman police constable. The incident occurred when the soldier harassed the victim in an auto-rickshaw and later chased her to a police residential area, where he tried to strangle her with her muffler. Local residents rescued the victim after she raised an alarm, and the police swiftly apprehended the accused following a formal complaint.