Description
Digital Voice of Kerala
Wednesday, April 15, 2026

Digital Voice of Kerala
HomeCrimeഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ വയോധികൻ്റെ മരണം കൊലപാതകം: തലയ്ക്കടിച്ച് കൊന്നു | Murder

ഒറ്റപ്പാലം ബസ് സ്റ്റാൻഡിലെ വയോധികൻ്റെ മരണം കൊലപാതകം: തലയ്ക്കടിച്ച് കൊന്നു | Murder

🎙️ Latest Podcast

പാലക്കാട് : ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്റ്റാൻഡ് പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന അജ്ഞാതനായ വയോധികനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. (Death of elderly man at Ottapalam bus stand is murder, Killed by hitting him on the head)

കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്ന പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടെത്തിയത്. ഇയാളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.