Times Kerala

തന്നെക്കുറിച്ച് മാതാപിതാക്കളോട് നിരന്തരം പരാതി; സഹോദരിയെ 14കാരൻ കൊലപ്പെടുത്തി 

 
crime

ലഖ്‌നൗ: തന്നെക്കുറിച്ച് മാതാപിതാക്കളോട് സ്ഥിരമായി പരാതി പറഞ്ഞതിന് 7വയസുകാരിയെ സഹോദരൻ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബാഘ്പട്ടിലുള്ള 14കാരനാണ് സഹോദരിയെ കഴുത്തുഞെരിച്ച് കൊന്നത്. പഠിക്കാൻ പോകാമെന്ന വ്യാജേന കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി കുത്തി കൊലപ്പെടുത്തുകയായിരുന്നു.

തന്നെക്കുറിച്ച് മാതാപിതാക്കളോട് സഹോദരി വ്യാജ പരാതികൾ ഉന്നയിക്കാറുണ്ടായിരുന്നുവെന്നാണ് കുട്ടി പറയുന്നത്. പരാതികൾ കൂടുതലായതോടെ സഹോദരിയെ ഒരു പാഠം പഠിപ്പിക്കാൻ നോക്കിയതാണെന്ന് കുട്ടി പറഞ്ഞതായി ബിനൗലി എസ്എച്ച്ഒയെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Related Topics

Share this story