Times Kerala

കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു; പി.എച്ച്.ഡിക്കാരനായ യുവാവിന് അഞ്ച് ജീവപര്യന്തം | Child rape victor james raja from tamilnadu gets five life term imprisonment

 
rape
 ചെന്നൈ: കുട്ടികളെ പീഡിപ്പിച്ച് അശ്ലീലചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസിൽ പി.എച്ച്.ഡിക്കാരനായ യുവാവിന് അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. വിക്ടര്‍ ജെയിംസ് രാജയ്ക്കാ(35)ണ് തഞ്ചാവൂരിലെ പ്രത്യേക പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 6.54 ലക്ഷം രൂപ പിഴയടയ്ക്കാനും ചൂഷണത്തിനിരയായവര്‍ക്ക് നാലു ലക്ഷം രൂപവീതം നല്‍കാനും കോടതി വിധിയിൽ പറയുന്നു.അഞ്ചിനും 18-നും ഇടയിലുള്ള എട്ട് കുട്ടികളെ വിക്ടര്‍ ജെയിംസ് രാജ പീഡിപ്പിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വെബ്‌സൈറ്റുകള്‍ക്കു വിറ്റ് പണമുണ്ടാക്കി. ഇരകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉണ്ടായിരുന്നു. കുട്ടികളെ പരസ്പരം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിച്ചതായും കോടതി കണ്ടെത്തി. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ച് 14 മാസത്തിനുശേഷമാണ് കോടതി വിധി പറയുന്നത്.

Related Topics

Share this story