കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പോലീസ് കരുതൽ തടങ്കലിലെടുത്തു. കോതമംഗലം പുന്നേക്കാടുള്ള ഒരു റിസോർട്ടിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്.(Arjun Aayanki in preventive detention while attending friend’s wedding)
അർജുൻ ആയങ്കിക്കൊപ്പം കസ്റ്റഡിയിലായവരിൽ പ്രമുഖ ഗുണ്ടാ നേതാവ് മരട് അനീഷിന്റെ കൂട്ടാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കരുതൽ തടങ്കലെന്നാണ് സൂചന.
കണ്ണൂരിലെ വിവിധ സംഘർഷങ്ങളിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന ഇയാളെ ലഹരിക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം പുറത്തുവന്നതോടെ സംഘടന പുറത്താക്കിയിരുന്നു. പാർട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിക്കൊണ്ട് സ്വർണ്ണക്കടത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി.

