പേപ്പർ കൂനയിൽ അജ്ഞാത മൃതദേഹം; സംഭവം അസമിൽ
Sep 17, 2023, 13:40 IST

ഗുവാഹത്തി: അസമിലെ മച്ഘോവയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മച്ഘോവയിലെ ഫാൻസി ബസാറിന് സമീപം പേപ്പർ കൂനയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വഴിയാത്രികരാണ് മൃതദേഹം കണ്ട വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഭറാലുംഖ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.