യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം ആറംഗസംഘം തട്ടിക്കൊണ്ടുപോയി
May 27, 2023, 15:00 IST

കോഴിക്കോട്: നഗരത്തിലെ ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. വെള്ളിയാഴ്ച രാത്രി 12.20 ഓടെ ആയിരുന്നു സംഭവം. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് സമീപത്ത് നിന്നാണ് കാറിലെത്തിയ സംഘം യുവാവിനെ മർദിച്ച് അവശനാക്കിയ ശേഷം കൈയും കാലും കെട്ടി കാറില്‍ കൊണ്ടു പോകുകയായിരുന്നു. സ്വിഫ്റ്റ് കാറില്‍ വന്ന യുവാവിനെ മറ്റൊരു നീല കാറില്‍ വന്ന സംഘമാണ് തട്ടിക്കൊണ്ടു പോയത്. ആദ്യം ഒരു ബൈക്കില്‍ ഒരു യുവാവും പിന്നീട് കാറില്‍ മുണ്ടുടുത്ത യുവാവുമാണ് വന്നത്. ഇതില്‍ കാറില്‍ വന്നിറങ്ങിയ ആളെയാണ് തട്ടി കൊണ്ട് പോയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.